NewsIndia

ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; രണ്ടുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: സിനിമാ തിയറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാതിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തു. തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദ് കാഞ്ചിഗുഡയിലെ സിനിമാ തിയറ്ററിലായിരുന്നു സംഭവം.

ദേശീയ ഗാനത്തോട് അനാദരവു കാട്ടിയെന്നും നിയമം ലംഘിച്ചെന്നും ആരോപിച്ച് ഒരു മാധ്യമപ്രവര്‍ത്തകനാണ് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് തിയറ്ററിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് തിയറ്ററില്‍ സിനിമ ആരംഭിക്കുന്നതിനു മുന്‍പ് ദേശീയ ഗാനം ആലപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നാണ് ചട്ടം. ഇത് ലംഘിക്കുന്നവരെ ദേശീയ ഗാനത്തോട് അനാദരവ് പ്രകടിപ്പിക്കുന്ന വകുപ്പ് അനുസരിച്ച് അറസ്റ്റ്‌ചെയ്യാം.

shortlink

Post Your Comments


Back to top button