NewsIndia

ജനം വോട്ടു ചെയ്തത് വികസനത്തിന്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജനം വോട്ടുചെയ്തത് വികസനത്തിനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലടക്കം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ജനം വോട്ടുചെയ്തത് വികസനത്തിനാണെന്നു പറഞ്ഞ മോദി ആ ജനം ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്നും വ്യക്തമാക്കി. പുതിയ ഇന്ത്യയുടെ ഉദയമാണ് തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കണ്ടത്. അതേസമയം വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ അണിനിരന്ന വേദിയിലാണ് പ്രധാനമന്ത്രി വിജയാഘോഷ പ്രസംഗം നടത്തിയത്. ഡല്‍ഹിയില്‍ ബിജെപി ദേശീയ ആസ്ഥാനത്തായിരുന്നു യോഗം നടന്നത്. യോഗസ്ഥലത്തേക്ക് കാല്‍നടയായാണ് പ്രധാനമന്ത്രി എത്തിയത്.

shortlink

Post Your Comments


Back to top button