കുവൈറ്റ്: മലയാളിയായ പ്ലസ് ടു വിദ്യാര്‍ഥി കുവൈറ്റില്‍ ബാല്‍ക്കണിയില്‍ നിന്നു വീണു മരിച്ചു. കുവൈറ്റില്‍ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശികളായ മാണപ്പള്ളില്‍ ഡോ. ജോണിന്റെയും ഡോ. ദിവ്യയുടെയും മകന്‍ ജോര്‍ദാന്‍ ജോണ്‍(16) ആണ് മരിച്ചത്.
താമസിക്കുന്ന ഫ്‌ലാറ്റിലെ നാലാം നിലയില്‍ നിന്ന് താഴെ വീണാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. കുവൈറ്റ് അബ്ബാസിയ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.
Post Your Comments