ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ നടുക്കി ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ നഗറിലാണ് കൂട്ടബലാത്സംഗം നടന്നത്. നോയിഡയിലെ കോള്‍സെന്ററില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെയെയാണ് പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തിയത്. ഇതിനിടെ അക്രമികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി പെണ്‍കുട്ടി ഫ്ളാറ്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും എടുത്തുചാടി . കാലിന് സാരമായി പരിക്കേറ്റ് ഇവര്‍ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഇതുവഴി വന്ന പൊലീസുകാരനാണ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയെ ഫ്ളാറ്റിന്റെ മുന്‍ഭാഗത്ത് കണ്ടെത്തിയത്. ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു
Post Your Comments