ബഹ്‌റൈൻ: വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്നും ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ബഹ്‌റൈൻ വിമാനത്താവളത്തിലെ ശുചിമുറിയിൽ ഹാൻഡ് ബാഗിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശുചിമുറി ക്ലീന്‍ ചെയ്യുന്ന ജോലിക്കാരനാണ് മാലിന്യപെട്ടിയില്‍ മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. ഒരു ശ്രീലങ്കൻ യുവതിയാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും, യുവതിയെ ബഹ്‌റൈനിലേക്കു തിരികെ കൊണ്ടുവരുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായും ബഹ്‌റൈന്‍ കുടുംബ, ശിശു പ്രോസിക്യൂഷന്‍ മേധാവി ആമിന ഇസാ പറഞ്ഞു.
ബഹ്‌റൈനില്‍നിന്നും ദുബായ് വഴി നാട്ടിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവതി ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും പ്രസവാനന്തര ശുശ്രൂഷ സ്വീകരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിലെ രണ്ടു ശുചിമുറികളില്‍ മൃതദേഹം ഉപേക്ഷിക്കുന്നതിനു മുമ്പ് യുവതി പോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാനും സാധിച്ചിട്ടുണ്ട്. യാത്ര പുറപ്പെടുന്ന ലോഞ്ചില്‍ ചെക്ക് ഇന്‍ ഏരിയക്കു പുറത്തുള്ള ശുചിമുറിയിലാണ് മൃതദേഹം ഉപേക്ഷിച്ചത്.
സംഭവത്തെ തുടർന്ന് എയര്‍ പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ സംഘം സ്ഥലം സന്ദര്‍ശിച്ച ശേഷം മൃതദേഹത്തിന്റെ ഫോറന്‍സിക് പരിശോധന നടത്തുകയും സാക്ഷികളില്‍ നിന്നു തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് യുവതിയെ ബഹ്‌റൈനിലെത്തിച്ചു വിശദമായ തെളിവെടുക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്
Post Your Comments