റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 12 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു.
സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇവിടെ നിര്‍മാണപദ്ധതിക്ക് കാവല്‍ നില്‍ക്കുകയായിരുന്ന ജവാന്‍മാര്‍ക്കുനേര്‍ക്ക് നക്‌സലുകള്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയ മാവോയിസ്റ്റുകള്‍ ജവാന്‍മാരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. മാവോയിസ്റ്റുകള്‍ക്കായി സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.
Post Your Comments