ബാലസോര്‍ : സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ചന്ദിപൂരില്‍നിന്നു രാവിലെ 11.33നായിരുന്നു പരീക്ഷണം. 300 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. മിസൈലിന്റെ സോളിഡ്, റാംജെറ്റ് ലിക്വിഡ് പ്രോപ്പല്ലെന്റിന്റെ മിസൈലുകള്‍ നിലവില്‍ കരസേനയുടെയും നാവികസേനയുടെയും പക്കലുണ്ട്. വ്യോമസേനയ്ക്കായുള്ള മിസൈലിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
നിലവില്‍ ബ്രഹ്മോസ് മിസൈലിന്റെ ബ്ലോക്ക് മൂന്ന് വേര്‍ഷനിലുള്ള മിസൈലുകള്‍ കരസേനയുടെ കൈവശമുണ്ട്. 2005ല്‍ ഐ.എന്‍.എസ് രജ്പുതില്‍നിന്നാണ് ബ്രഹ്മോസ് ആദ്യമായി പരീക്ഷിക്കുന്നത്.
ഇന്നു സേനയുടെ രണ്ടു റെജിമെന്റുകളില്‍ ഉപയോഗിക്കുന്നതിതാണ്.
ശബ്ദത്തെക്കാള്‍ 2.8 ഇരട്ടി വേഗമാണു ബ്രഹ്മോസിനുള്ളത്. 290 കിലോമീറ്റര്‍ പറന്നെത്തി മലകളുടെയോ കെട്ടിടങ്ങളുടെയോ പിന്നില്‍ മറഞ്ഞിരിക്കുന്ന ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ മിസൈലിനാകും. ബ്രഹ്മോസ് ഇന്ത്യ- റഷ്യ സംയുക്ത പദ്ധതിയാണ്. 15 കിലോമീറ്റര്‍ ഉയരത്തിലും 10 മീറ്റര്‍ വരെ താഴ്ന്നും ലക്ഷ്യത്തിലേക്ക് കുതിക്കാവുന്ന വിധത്തിലാണു രൂപകല്‍പന.
Post Your Comments