ന്യൂഡല്‍ഹി: ബിജെപിയുടെ നയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പ്രധാനമന്ത്രി നേരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങള്‍ക്കെതിരേയുള്ള ജനങ്ങളുടെ മറുപടിയാണ് തെരഞ്ഞെടുപ്പിലെ വിജയം. നാലു സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അമിത്ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ടിലും ബിജെപി വന്‍ ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഗോവയിലും മണിപ്പൂരിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഉറപ്പായിട്ടില്ല. നിലവിലെ സ്ഥിതി അനുസരിച്ച് ഏതാനും സീറ്റുകളുടെ മേല്‍ക്കൈ ഇരു സംസ്ഥാനത്തും കോണ്‍ഗ്രസിന് ഉണ്ടെങ്കിലും ചെറുകക്ഷികളെയും സ്വതന്ത്രരുടെയും പിന്തുണയോടെ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
Post Your Comments