അമൃത്സര്‍: പഞ്ചാബിന്റെ ക്യാപ്റ്റനായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എത്തുന്നു. പത്തുവര്‍ഷം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച അകാലിദള്‍ – ബിജെപി സഖ്യത്തിന്റെ ഹാട്രിക് സ്വപ്‌നം പൊലിഞ്ഞതില്‍ ഭരണ വിരുദ്ധ വികാരത്തിനൊപ്പം അമരീന്ദരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ജനത്തിനുള്ള വിശ്വാസവമുണ്ട്.
സംസ്ഥാനത്ത് ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആയിരിക്കുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ജനങ്ങള്‍ ഈ പ്രഖ്യാപനത്തിന് നല്‍കിയ അംഗീകാരം കൂടിയാണ് കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ വിജയം. അങ്ങനെ തന്റെ 75 -ാം ജന്മദിനത്തില്‍ അമരീന്ദര്‍ സിംഗ് നേടിയ വിജയം അദ്ദേഹത്തിന് മാത്രമല്ല പാര്‍ട്ടിക്കും ഏറെ മികച്ചതായി. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തകര്‍ന്നപ്പോള്‍ പഞ്ചാബിലെ വിജയം പാര്‍ട്ടിക്ക് ആശ്വാസവുമായി.
പാട്യാലയിലെ രാജാവ് എന്നറിയപ്പെടുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ പഞ്ചാബിലെ കിരീടം വയ്ക്കാത്ത രാജാവ് തന്നെയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍.
Post Your Comments