KeralaNews

ഗള്‍ഫില്‍ നിന്നും അരിയുമായി പ്രവാസി യുവാവ്

കണ്ണൂര്‍•അരി വിലവര്‍ദ്ധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മലയാളി പ്രവാസി യുവാവ്. അരിവില പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധ സൂചകമായി കണ്ണൂര്‍ തലശ്ശേരി സ്വദേശി സനൂപ് എന്നയാളാണ് അരിയുമായി നാട്ടിലെത്തിയത്. ഒമാനിലെ മസ്ക്കറ്റില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ സനൂപ് അരി കൊണ്ട് വന്ന ബാഗിന് പുറത്ത് ‘പാവങ്ങളുടെ അന്നം മുട്ടിച്ച പിണറായി സര്‍ക്കാരിന് ഒരു താക്കീത്’ എന്നും എഴുതി വച്ചിട്ടുണ്ടായിരുന്നു.

shortlink

Post Your Comments


Back to top button