പിങ്ക് നിറത്തിലുള്ള വെള്ളമാണ് കുടിവെള്ളത്തിന് ടാപ്പ് തുറന്നവർക്ക് ലഭിച്ചത്. കഴിഞ്ഞ തിങ്കാഴ്ചയാണ് കാനഡയിലെ ഓനാവോ നഗരവാസികളെ ഭീതിയിലാഴ്ത്തി പൊതുടാപ്പിലൂടെ പിങ്ക് നിറത്തിലുള്ള വെള്ളം ഒഴുകിയെത്തിയത്.
കുടിവെള്ളത്തിൽ ചോര കലർന്നതാണെന്ന ഭയത്തിൽ ജനങ്ങൾ പരാതിയുമായി എത്തിയപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം നഗരവാസികൾക്ക് ബോധ്യമായത്. കുടിവെള്ളം ശുദ്ധീകരിക്കുന്നതായി ബന്ധപ്പെട്ട കുഴലിലെ വാൾവ് ചോർന്ന് പൊട്ടാസിയം പെർമാംഗനേറ്റ് എന്ന രാസവസ്തു കലർന്നതാണ് ഈ നിറമാറ്റത്തിന് ഇടയാക്കിയത്. ഇക്കാര്യം മേയർ വ്യക്തമാക്കിയതോടെയാണ് ജനങ്ങളുടെ ഭീതിയൊഴിഞ്ഞത്. അബദ്ധം സംഭവിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് നഗരസഭാ അധികൃതർ പറഞ്ഞു.
Post Your Comments