ന്യൂഡൽഹി : മാരുതി ഫാക്ടറി ആക്രമണ കേസ് കുറ്റക്കാരെ കണ്ടെത്തി. ഹരിയാനയിലെ ഫാക്ടറി ആക്രമിച്ച കേസിൽ 31 പേർ കുറ്റക്കാരാണെന്നാണ് ഹൈകോടതി കണ്ടെത്തിയത്. കൊലപാതക ഗൂഢാലോചന, വസ്തുവകകൾക്കു തീവയ്ക്കുക, ലഹളയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയത്. കൂടാതെ 117 പേരെ കോടതി വെറുതേ വിട്ടു.
2012ലായിരുന്നു ഹരിയാനയിലെ മാനെസറിലെ മാരുതി സുസുക്കിയുടെ ഫാക്ടറിയിൽ തൊഴിലാളികളും, മാനേജ്മെന്‍റും തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തെ തുടർന്ന് തൊഴിലാളികൾ കെട്ടിടത്തിന്‍റെ ഒരു നിലയ്ക്ക് തീവെയ്ക്കുകയും മാനേജറായ അവിനാഷ് കുമാർ ദേവ് കൊല്ലപ്പെടുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments