ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടന്ന കിസ് ഓഫ് ലൗ പ്രവർത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചും സൈബർ ലോകത്ത് കടുത്ത വാക്‌പോര്.ഒരു കിസ് ഓഫ് ലൗ ആക്ടിവിസ്റ്റ് സഹോദരിയെ പീഡിപ്പിച്ച വിവരം തനിക്കറിയാമെന്ന് സിപിഎം അനുഭാവിയായ ഒരാൾ പോസ്റ്റ് ചെയ്തതോടെയാണ് സൈബർ പോര് തുടങ്ങിയത്.ആരാണാ ആൾ എന്നു പറയണമെന്ന് കിസ് ഓഫ് ലവ് പ്രവർത്തകരും അനുകൂലികളും വന്നതോടെ പോസ്റ്റ് ഇട്ട ആൾ വെളിപ്പെടുത്താനാവില്ല എന്ന നിലപാടിലായി.സൈബറിടത്തിലെ സിപിഎം അനുഭാവികളും തീവ്ര ഇടതുപക്ഷക്കാരുമാണ് വാക്കു തർക്കത്തിൽ ഉണ്ടായിരുന്നത്.
പോസ്റ്റിട്ട ആൾ സ്വന്തം നിലയ്ക്ക് പോലീസിനെ അറിയിക്കണമെന്ന നിലപാടിലെത്തിയപ്പോൾ കള്ളക്കഥകൾ ആണ് ഇതെല്ലം എന്നായി കിസ് ഓഫ് ലവ് പ്രവർത്തകർ. ആദ്യത്തെ ചുംബന സമരത്തിൽ ഒരുമിച്ചുണ്ടായിരുന്നവർ ആണ് ഇരു കൂട്ടരും.വീട്ടിൽ മുറിയടച്ചിരുന്നു ചെയ്യേണ്ടത് പെരുവഴിയിൽ കാണിക്കേണ്ടെന്ന പിണറായി വിജയൻറെ പ്രസ്താവവനയോടെ സിപിഎം അനുകൂലികൾ പതിയെ പിൻവാങ്ങുകയായിരുന്നു.പിന്നീട് രാഹുൽ പശുപാലന്‍ രശ്മി ദമ്പതികളുടെ അറസ്റ്റോടെ സിപിഎം പൂർണ്ണമായും ഇവരിൽ നിന്ന് അകന്നിരുന്നു.
ഇതിനിടെ കിസ് ഓഫ് ലവ് പരിപാടിയിൽ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചു മുസ്ലിം പുരോഗമന വാദികൾ അമാനവ സംഗമം നടത്തി. എന്നാൽ അവിടെ ഇസ്ളാമിനെ കുറ്റപ്പെടുത്തിയെന്നാരോപിച്ച് ഇസ്ളാം അനുകൂല മുദ്രാവാക്യം വിളി ഉയർന്നതോടെ സൈബർ പുരോഗമന വാദികൾ കുഴങ്ങി.പീഡോഫീലിയയെപ്പോലും അനുകൂലിക്കുന്ന തരത്തിലാണ് പുരോഗമനവാദികളുടെ നിലപാട്. ഏതായാലും കിസ് ഓഫ് ലവ് എന്ന പ്രഹസനവും ശിവസേനയുടെ ഗുണ്ടായിസവും കാരണം രക്ഷപെട്ടത് പീഡനവും അരിക്ഷാമവും കൊണ്ട് പ്രതിസന്ധിയിലായ സർക്കാർ ആണ്
Post Your Comments