കൊളംബോ : ജാഫ്ന ജയിലിലുണ്ടായിരുന്ന 53 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ലങ്കൻ നാവികസേനയുടെ വെടിയേറ്റ് ഇന്ത്യൻ മത്സ്യത്തൊഴിലാളി മരിച്ച സംഭവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തിരുന്നു. ഇത് പരിഹരിക്കുന്നതിന് നടന്ന ഉന്നതതല ചർച്ചയിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായത്.
എന്നാൽ വാവുനിയ ജയിലിൽ 32 മത്സ്യത്തൊഴിലാളികൾ ഇപ്പോഴുമുണ്ടെന്ന് ഫിഷറീസ് മന്ത്രാലയം അറിയിച്ചു. കസ്റ്റഡിയിലുള്ള 85 മത്സ്യത്തൊഴിലാളികളെയും മോചിപ്പിക്കുകയാണെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ ലങ്ക നേരത്തെ അറിയിച്ചിരുന്നു. എന്നാൽ 53 മത്സ്യത്തൊഴിലാളികളെ മാത്രമാണ് മോചിപ്പിച്ചിരിക്കുന്നത്. വരുന്ന ദിവസം മറ്റുള്ളവരെയും മോചിപ്പിക്കുമെന്നാണ് അറിയുന്നത്.
Post Your Comments