Technology

ഓണ്‍ലൈന്‍വഴി എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഇതാ അഞ്ച് പാഠങ്ങള്‍

ടെലികോം കമ്പനികള്‍ ഇന്റര്‍നെറ്റ് വേഗത മത്സരിച്ച് നല്‍കാന്‍ തുടങ്ങിയതോടെ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നവരുടെ എണ്ണവും സമയവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴി നിരവധി തൊഴിലുകള്‍ പഠിക്കാനും അതുവഴി പണമുണ്ടാക്കാനും അവസരമുണ്ട്. ധനസമ്പാദനത്തിനായി നിരവധി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ഇപ്പോള്‍ സജീവമായി നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

അലങ്കാരപ്പണി, തയ്യല്‍, ക്രോസ് സ്റ്റിച്ച് എന്നിവയാണ് വസ്ത്രങ്ങളോട് കമ്പമുള്ളവര്‍ക്ക് എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്നത്. യൂട്യൂബിലോ ക്രാഫ്റ്റിങ് വെബ്‌സൈറ്റിലോ പരതിയാല്‍ ഇവ പഠിപ്പിക്കുന്ന ട്യൂട്ടോറിയല്‍ വീഡിയോ കിട്ടും. കടകളില്‍ നിന്നും ക്രാഫിറ്റിനാവശ്യമായ സാധനങ്ങള്‍ വാങ്ങി വീഡിയോയില്‍ കാണുന്നതുപോലെ പരിശീലിക്കാവുന്നതാണ്.

പടം വരയ്ക്കാനിഷ്ടമുള്ളവര്‍ക്കായി ഫോട്ടോഷോപ്പിന്റെയും ഇലുസ്‌ട്രേറ്ററിന്റെയും ട്യൂട്ടോറിയല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍വഴി ഗ്രാഫിക് ഡിസൈനിങ് പഠിക്കാന്‍ കഴിയും. ഇത് ഇന്ന് വളരെയേറെ തൊഴില്‍ സാധ്യത നല്‍കുന്ന മേഖലയാണ്.

ഗ്രാഫിക് ഡിസൈനിങിനെക്കാള്‍ അവസരം നല്‍കുന്ന മേഖലയാണ് വെബ് ഡിസൈനിങ്. വെബ്‌സൈറ്റുകളുടെ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വേഡ്പ്രസ്സ് അടക്കമുള്ള പഠിച്ചിരിക്കുന്നത് പണ സമ്പാദനത്തിനുള്ള മികച്ച അവസരമാണ് ഒരുക്കുന്നത്.

ഗാര്‍ഡനിങില്‍ താല്‍പര്യമുള്ളവര്‍ക്ക് പൂന്തോട്ട നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്ന വീഡിയോകള്‍ യൂട്യൂബില്‍ ഉള്‍പ്പടെ ലഭ്യമാണ്. പരിമിതമായ സ്ഥലത്തുപോലും മനോഹരമായി പൂന്തോട്ടങ്ങള്‍ നിര്‍മിക്കാനുള്ള വഴികള്‍ പറഞ്ഞു തരാന്‍ ധാരാളം വെബ്‌സൈറ്റുകളുണ്ട്. പല രാജ്യങ്ങളിലെയും പൂന്തോട്ട നിര്‍മാണ രീതികളും പഠിക്കാന്‍ കഴിയും.

വിദേശഭാഷകള്‍ പഠിക്കാനും പഠിപ്പിക്കാനും ഉതകുന്ന ചില ഓണ്‍ലൈന്‍ കോഴ്‌സുകളാണ് മറ്റൊന്ന്. അതിനായി ധാരാളം ഫ്രീ ഓണ്‍ലൈന്‍ കോഴ്‌സുകളും ഡിക്ഷനറികളും ഓഡിയോകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

shortlink

Post Your Comments


Back to top button