India

സുചി ലീക്ക്‌സിന്റെ അടുത്ത ഭീഷണി മലയാളതാരങ്ങള്‍ക്ക്

തമിഴ്‌നടി സുചിത്ര കാര്‍ത്തികിന്റെ പേരിലുള്ള സുചി ലീക്ക്‌സാണ് ഇപ്പോള്‍ തമിഴ് സിനിമലോകത്തിന്റെ ചര്‍ച്ച. തമിഴ് താരങ്ങളുടെ സ്വകാര്യ വീഡിയോകളും ഫോട്ടോകളും ചോര്‍ത്തി പുറത്തുവിട്ട സുചിത്രയുടെ പേരിലുള്ള അക്കൗണ്ടിന്റെ അടുത്ത ഭീഷണി മലയാള താരങ്ങള്‍ക്കാണ്. സുചി ലീക്ക്‌സ് എന്ന പേരില്‍ തമിഴ് താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടവര്‍ മല്ലു ലീക്ക്‌സ് എന്ന പേരില്‍ മലയാള താരങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നാണ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്.

തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്ന് സുചിത്ര ഒരു ചാനലില്‍ ലൈവായി പറഞ്ഞിരുന്നു. ജെല്ലിക്കെട്ടിന് അനുകൂലമായി സംസാരിച്ചത് കൊണ്ടാണ് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് എന്നാണ് സുചിത്ര സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സുചിത്ര ലണ്ടനില്‍ ചികിത്സ തേടുകയാണെന്നാണും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും അശ്ലീല വീഡിയോകളും ശരിക്കും കോളിവുഡിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണ്. സുചിത്രയുടെ പേരില്‍ വ്യജ ഐഡികളും ട്വിറ്ററില്‍ സജീവമാണ്. സുചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് സുചി ലീക്ക്‌സ് എന്ന പേരില്‍ നിരവധി ഐഡികളാണ് അനുദിനം ട്വിറ്ററില്‍ മുളച്ചു പൊന്തുന്നത്. ഇതിനിടെയാണ് മലയാളതാരങ്ങള്‍ക്ക് നേരെയും ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

 

shortlink

Post Your Comments


Back to top button