ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം. ക്ഷേത്രപരിസരത്ത് സുരക്ഷയൊരുക്കാന്‍ 200 പിങ്ക് വോളയന്റിയര്ന്മാരെ പൊലീസ് നിയോഗിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്കു ശേഷവം മറ്റന്നാളും തലസ്ഥാനത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരള്‍ച്ച കണക്കിലെടുത്ത് കുടിവെള്ള വിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ക്ഷേത്രഭരണസമിതി വ്യക്തമാക്കി.
ആറ്റുകാല്‍ ഉത്സവത്തിന്റെ ഒമ്പതാം നാളാണ് പൊങ്കാല. ശനിയാഴ്ച രാവിലെ 10.45ന് ക്ഷേത്രത്തിലെ ഭണ്ഡാര അടുപ്പില്‍ തീ പകരുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. 2.15 ആണ് നിവേദ്യം. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തായതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ഭക്തര്‍ക്കായി 21 കുടിവെള്ള ടാങ്കറുകള്‍ സജ്ജീകരിക്കും. ഗ്രീന്പ്രൊട്ടോക്കോള് കര്‍ശനമായി പാലിക്കുെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
Post Your Comments