തിരുവനന്തപുരം: സംസ്ഥാന പൊലീസിന് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. പീഡന കേസുകളും അതുമായി ബന്ധപ്പെട്ടുണ്ടായ സമ്മര്‍ദ്ദങ്ങളും കേരള പൊലീസിന് ദുഷ്‌പേര് സമ്മാനിച്ചിരുന്നു, എന്നാല്‍ ഇനി പൊലീസിന് തല ഉയര്‍ത്തി നില്‍ക്കുക തന്നെ ചെയ്യാം. ഭോപ്പാല്‍ – ഉജ്ജയിന്‍ പാസഞ്ചര്‍ ട്രെയിനില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐ.എസിന്റെ രൂപമായ ഖുറാസന്‍ സംഘടനയെ കുറിച്ച് നിര്‍ണായക വിവരം നല്‍കിയത് കേരളാ പൊലീസ്. സിറിയയിലെ ഐ.എസ് തീവ്രവാദികളുടെ ഹാന്‍ഡ്‌ലര്‍ ഉത്തര്‍പ്രദേശിലെ യുവാക്കളോട്, മദ്ധ്യപ്രദേശിലെ തങ്ങളുടെ പ്രസ്ഥാനത്തെ കുറിച്ച് സംസാരിച്ചതിന്റെ നിര്‍ണായക വിവരങ്ങളാണ് കേരള പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം ചോര്‍ത്തിയത്.
പിന്നീട് ഈ വിവരം ഉത്തര്‍പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറുകയായിരുന്നു. തെലുങ്കാന പൊലീസാണ് വിവരം മദ്ധ്യപ്രദേശ് സര്‍ക്കാരിന് കൈമാറിയത്. തുടര്‍ന്ന് നാലു സംസ്ഥാനങ്ങളും സംയുക്തമായി നടത്തിയ നീക്കമാണ് ഐ.എസ് തീവ്രവാദി സെയ്ഫുള്ളയുടെ വധത്തില്‍ കലാശിച്ചത്.
യു.പിയിലും മദ്ധ്യപ്രദേശിലും നിന്നുള്ള യുവാക്കള്‍ സിറിയയിലെ ഹാന്‍ഡ്‌ലറുമായി ബന്ധപ്പെടുന്നതിന്റെ ചാറ്റ് വിശദാംശങ്ങള്‍ തെലുങ്കാന പൊലീസ് ഓണ്‍ലൈന്‍ വഴി ചോര്‍ത്തിയിരുന്നു. സ്‌ഫോടനം നടക്കുന്നതിന് മുമ്പായിരുന്നു ഇത്. ചാറ്റ് ചെയ്തിരുന്ന സ്ഥലവും മറ്റും കൃത്യമായി മനസിലാക്കിയ പൊലീസ് സംഘം ഭീകരരുടെ ചലനങ്ങളും നിരന്തരം നിരീക്ഷിക്കുകയും വിവരങ്ങള്‍ അപ്പപ്പോള്‍ അവലോകനം ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് ഖുറാസന്‍ മോഡ്യൂളിന്റെ സ്വയംപ്രഖ്യാപിത തലവനായ അതീഫ് മുസാഫര്‍ എന്ന അല്‍ക്വാസിം, മുഹമ്മദ് ഡാനിഷ് സഫര്‍, സയ്യദ് മിര്‍ എന്ന ഹസ (അലി) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തത്. ഇത് കൂടാതെ മുഹമ്മദ് ഫൈസല്‍ ഖാന്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവരെ കാണ്‍പൂരില്‍ നിന്നും അറസ്റ്റു ചെയ്തതു.
ഇവരില്‍ നിന്ന് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തു. ഇതില്‍ ഐ.എസിന്റെ വീഡിയോയും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ഈകേസില്‍ പങ്കുണ്ടെന്ന് കരുതുന്ന ഫക്രെ ആലം എന്ന റിഷുവിനെ എറ്റയില്‍ നിന്ന് അറസ്റ്റു ചെയ്തത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി തെലുങ്കാന ഏകോപിച്ചാണ് പ്രവര്‍ത്തിച്ചതും.
ഇന്റര്‍നെറ്റിലൂടെ ഐ.എസുമായി ബന്ധം പുലര്‍ത്തിവന്ന അതീഫ്, തീവ്ര ഐ.എസ് ആശയങ്ങളള്‍ പുലര്‍ത്തുന്ന ആളാണ്. ഐ.എസിന്റെ ഘടകമായി പ്രവര്‍ത്തിക്കുന്നതിന് ഖുറാസന്‍ മൊഡ്യൂളിനെ മാറ്റിയെടുത്തതും അതീഫാണ്. പുതിയ പ്രവര്‍ത്തനമേഖലകള്‍ കണ്ടെത്തുക, പുതിയ അംഗങ്ങളെ സംഘത്തില്‍ ചേര്‍ക്കുക, പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങിയവയാണ്അഫ്ഗാന്‍- പാകിസ്ഥാന്‍ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖുറാസന്‍ മൊഡ്യൂളിന്റെ ലക്ഷ്യം. പാകിസ്ഥാനിലെ ഐ.എസ് ഘടകമായ തെഹ്രീക് ഇ താലിബാന്‍ ഓഫ് പാകിസ്ഥാന്‍എന്ന സംഘടനയുടെ ഭാഗമാണിതെന്നും റിപ്പോര്‍ട്ടുണ്ട് .
Post Your Comments