ദോഹ: വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ഖത്തറിലെത്തിച്ച യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുളിമുറി ദൃശ്യങ്ങള്‍ അറിയാതെ പകര്‍ത്തിയശേഷം ബ്ലാക്മെയില്‍ ചെയ്ത് നൂറിലധികം പേര്‍ക്കു യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. 120 ഓളം പേര്‍ക്കാണ് തന്നെ കാഴ്ചവച്ചതെന്ന് യുവതിതന്നെ നേരിട്ടു പറഞ്ഞു.
കൊല്ലം സ്വദേശിയായ യുവതിയാണ് തനിക്കു നേരിടേണ്ടിവന്ന ക്രൂരപീഡനങ്ങള്‍ വെളിപ്പെടുത്തിയത്. പലവട്ടം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഒരു ദൃശ്യമാധ്യമത്തിലാണ് യുവതി തനിക്ക് നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
തന്നെ പീഡിപ്പിച്ചതിനു പിന്നില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്ന് യുവതി പറയുന്നു. ഗുലാമി, അനില്‍ എന്നീ ഗുണ്ടകളുടെ പേരും യുവതി വെളിപ്പെടുത്തി. അഞ്ചോളം പെണ്‍കുട്ടികളെ ഇവര്‍ ഖത്തറിലെത്തിച്ചതായാണു യുവതി പറയുന്നത്. പ്രതികള്‍ തന്നെ ഇപ്പോഴും ബ്ലാക് മെയില്‍ ചെയ്യുന്നുണ്ടെന്നും യുവതി പറയുന്നു. തന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞാണ് ബ്ലാക് മെയില്‍ ചെയ്യുന്നത്.
പീഡനവിവരം അറിഞ്ഞപ്പോള്‍ ഭര്‍ത്താവുപോലും തന്നെ തള്ളിപ്പറഞ്ഞുവെന്നും ഈ ഹതഭാഗ്യ വിലപിക്കുന്നു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോവുകയായിരുന്നു. തന്നെ നിരന്തരമായി പീഡനത്തിന് ഇരായാക്കിയ കാര്യം പറഞ്ഞ് പൊലീസില്‍ അടക്കം പരാതി നല്കിയിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടം തുടരും. കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യുവതി പറഞ്ഞു.
Post Your Comments