KeralaNews

പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷ്ടിച്ചത് 25 പവന്‍

കൊച്ചി: വൈപ്പിന്‍ മുരുക്കുംപാടത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സെന്റ് മേരീസ് സ്‌കൂളിനു എതിര്‍വശത്തുള്ള കടമ്പുകാട് ഫ്രെഡിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനും നാലേകാലിനുമിടയിലായിരുന്നു മോഷണം.

ഡ്രൈവറായ ഫ്രെഡി ഓട്ടോ ഓടിക്കാനായി പോയിരിക്കുകയായിരുന്നു. ഭാര്യ ഫിലോമിന മൂന്നോടെ വീടു പൂട്ടി കുടുംബശ്രീയുടെ യോഗത്തിനും പോയി. തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വാതില്‍ കുത്തിപ്പൊളിച്ചിട്ട നിലയിലായിരുന്നു. ഉടന്‍ അകത്തുകയറി നോക്കിയപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇളയമകള്‍ കഴിഞ്ഞ ദിവസം വേളാങ്കണ്ണിയില്‍ പോയപ്പോള്‍ സൂക്ഷിക്കാനേല്‍പ്പിച്ച 20 പവന്‍ ആഭരണങ്ങളും പണയം വയ്ക്കാനായി മൂത്തമകളില്‍ നിന്നു വാങ്ങിവെച്ച അഞ്ചുപവന്റെ മാലയുമാണ് മോഷ്ടിക്കപ്പെട്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button