ന്യൂഡല്‍ഹി: എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ മരുന്നു ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. ലോപ്പിനേവിര്‍ സിറപ്പിന്റെ വിതരണമാണ് ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് നിലച്ചത്.
പ്രതിസന്ധി രൂക്ഷമായതോടെ എയ്ഡ്‌സ്- ക്ഷയരോഗ- മലേറിയ രോഗബാധിതര്‍ക്കായി ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയോട്(GFATM) കേന്ദ്രം സഹായം തേടുകയായിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദ്യത്തെ ഗഡുവായ ആറ് കോടി രൂപ മരുന്നു നിര്‍മ്മാണ കമ്പനിയായ സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍സിനു നല്‍കി.
ദേശീയ എച്ച്ഐവി നിവാരണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകള്‍ ബില്ലുകള്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് മരുന്നു കമ്പനികള്‍ നിര്‍ത്തി വച്ചിരുന്നു.
ഇതോടെ എച്ച്ഐവി ബാധിതരായ 600-ഓളം കുട്ടികള്‍ക്ക് മരുന്നു വിതരണം മുടങ്ങി.
പ്രതിവര്‍ഷം 36,000കുപ്പി ലോപ്പിനേവിര്‍ സിറപ്പാണ് എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്കു വേണ്ടത്.
Post Your Comments