
കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡിജിപി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നുളള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ ലഭിക്കുന്നു എന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
Post Your Comments