KeralaNews

സംസ്ഥാനത്തിന് നാണക്കേടായി ഒരാഴ്ചക്കുള്ളിൽ നാല് ബാലികാ പീഡനക്കേസ്- ആലുവയിൽ പീഡിക്കപ്പെട്ടത് നാലും ഏഴും വയസ്സുള്ള കുട്ടികൾ

 

ആലുവ: അയല്‍വാസികളായ മൂന്നും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച 52കാരന്‍ പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അയൽവാസി അറസ്റ്റിലായത്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസാണ് ഇത്. അംഗന്‍വാടിയിലും ഒന്നാം ക്ലാസിലും പഠിക്കുകയാണ് കുട്ടികള്‍. അയല്‍വാസിയായ പ്രതിയുടെ വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ പോയപ്പോഴായിരുന്നു പീഡനം നടന്നത്.

വീട്ടുകാരുടെ പരാതിയില്‍ അയല്‍വാസിയായ 52 കാരന്‍ ഉണ്ണി തോമസിനെ ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.കുട്ടികള്‍ സ്കൂള്‍ അദ്ധ്യാപികയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. സ്ത്രീ സുരക്ഷയ്ക്ക് വളരെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് അധികൃതർ വാദിക്കുമ്പോഴും ദിവസവും പീഡന വാർത്തകൾ കൊണ്ട് ഞെട്ടുകയാണ് കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button