വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന അമേരിക്കക്കാര്‍ക്ക് യാത്രാ മുന്നറിയിപ്പുകളുമായി അമേരിക്ക. ഇന്ത്യയിൽ തീവ്രവാദി സാന്നിധ്യം ചൂണ്ടിക്കാണിച്ചാണ് അമേരിക്ക പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യക്ക് പിന്നാലെ ഉപദേശക സംഘം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലുള്ള അമേരിക്കന്‍ ടൂറിസ്റ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തെ ബംഗ്ലാദേശിലും മറ്റും നിരവധി ഭീകരാക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഇതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ഭീകരവാദ സംഘടനകള്‍ സജീവമാണെന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അടുത്തിടെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ അമേരിക്കന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുറയുമോ എന്ന ആശങ്കയിലാണ് ഇന്ത്യ.
Post Your Comments