അധ്യാപകര്‍ക്കെതിരെ വ്യാജ പീഡനി പരാതി നല്‍കാന്‍ വിദ്യാര്‍ഥിനിയെ പ്രേരിപ്പിച്ച പ്രധാനാധ്യാപികക്ക് മദ്രാസ് ഹൈക്കോടതി നല്‍കിയ ശിക്ഷ വേറിട്ടതായി. പരിസ്ഥിതിക്ക് നാശം വരുത്തുന്ന പാഴ്‌ച്ചെടി വിഭാഗത്തില്‍പ്പെട്ട കരുവേലച്ചെടികള്‍ നീക്കം ചെയ്യാനാണ് ജസ്റ്റിസ് എസ്.വൈദ്യനാഥന്റെ ഉത്തരവ്. രാമനാഥപുരം എസ്.എസ്.എ.എം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപിക പ്രേമയ്ക്കാണ് കോടതിയുടെ മാതൃകാപരമായ ശിക്ഷ. പ്രേമയുടെ മോശം അധ്യാപനത്തെക്കുറിച്ച് പരാതിപ്പെട്ട സ്‌കൂളിലെ മൂന്ന് അധ്യാപകരോട് പകരം വീട്ടാന്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയെക്കൊണ്ട് ഇവര്‍ക്കെതിരേ പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ പരാതി നല്‍കിക്കുകയായിരുന്നു. ഇതിന്റെ പേരില്‍ സ്ഥലം മാറ്റിയതിനെതിരെ അധ്യാപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
Post Your Comments