KeralaNews

പെരിന്തൽമണ്ണ മൗലാന ഹോസ്പ്പിറ്റൽ ഉടമ റഷീദിന്റെ മകളുടെ വിവാഹം; നാടിനും നാട്ടുകാർക്കും ഉത്സവമായതിങ്ങനെ

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന ഹോസ്പ്പിറ്റൽ ഉടമ റഷീദിന്റെ മകളുടെ വിവാഹം ആ നാടിനും നാട്ടുകാർക്കും ഒരു ഉത്സവമായിരുന്നു. മകൾക്കൊപ്പം നിർദ്ധനകുടുംബത്തിലെ അഞ്ചു യുവതികളാണ് സുമംഗലികളായത്. പെരിന്തൽമണ്ണ മൗലാന ഹോസ്പ്പിറ്റൽ മേനേജിങ്ങ് ഡയറക്ടർ വലിയ മനസിനുടമ ശ്രീ റഷീദിന്റെ മകൾ മെഹറിൻ റഷീദിന്റെ വിവാഹ ചടങ്ങോേടനുബന്ധിച്ചു നിർദ്ധന കുടുംബത്തിലെ അഞ്ചു യുവതികളെ സമൂഹ വിവാഹം ചെയ്ത് കൊടുത്തതു ഒരു നാടിനു ഒന്നടങ്കം വലിയ ഉത്സവമായി മാറി. വിവാഹത്തിന് സ്വർണാഭരണങ്ങളും, വസ്ത്രങ്ങളും പുറമെ, പങ്കെടുത്ത എല്ലാ നാട്ടുകാർക്കും വിഭവസമൃദ്ധമായ ഭക്ഷണവും ഇദ്ദേഹം നൽകി. ഒരു നാടിന്റെ പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി ആയിരുന്നു ശ്രീ റഷീദ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകിയത്.

കടപ്പാട് വി.കെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button