
ദുബായ്: നാട്ടിലേക്ക് എത്ര പണം വേണമെങ്കിലും അയയ്ക്കാമെന്നും പണം നാട്ടിലേക്ക് അയക്കുന്നതിനും നാട്ടില്‍ പിന്‍വലിക്കുന്നതിനുമുണ്ടായിരുന്ന പരിധി എടുത്തുകളഞ്ഞതായും ഇനി എത്ര തുകയും നാട്ടിലേക്ക് അയക്കുന്നതിന് തടസമില്ലെന്നും എക്‌സ്പ്രസ് മണി സര്‍വീസ് സിഒഓ സുധീഷ് ഗിരിയന്‍ അറിയിച്ചു. എക്‌സ്പ്രസ് മണി അടക്കമുള്ള വിവിധ മണി സര്‍വീസുകള്‍ വഴിയാണ് പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണം അധികമായും അയിച്ചിരുന്നത്. നോട്ടുനിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് പണം അയക്കുന്നതിനും നാട്ടില്‍ മുഴുവന്‍ തുകയും കൈപ്പറ്റുന്നതിനും ബുദ്ധിമുട്ട് നേരിട്ടത്. ഇത് മലയാളികളടക്കം നിയമപരമായ മാര്‍ഗത്തില്‍ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് വലിയ തോതിലാണ് ബാധിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന പരിധി എടുത്തുകളഞ്ഞതോടെ പ്രവാസികള്‍ക്ക് നിയമാനുസൃതമായി എത്രപണം വേണമെങ്കിലും നാട്ടിലേക്ക് അയക്കാന്‍ വഴി തെളിഞ്ഞതായി സുധീഷ് ഗിരിയന്‍ പറഞ്ഞു.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിക്കാവുന്ന പണത്തിന്‍ റിസര്‍വ് ബാങ്ക് പരിധി നിശ്ചയിച്ചത്. ഇതേതുടര്‍ന്ന് നാട്ടിലെ മണി എക്‌സേഞ്ച് സേവനദാതാക്കള്‍ക്ക് ഉപഭോക്താവിന് ആവശ്യത്തിന് പണം നല്‍കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളായി പിന്നീട് കേന്ദ്രസര്‍ക്കാര്‍ ഈ പരിധി ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കാവുന്നതിന്റെ പരിധി പൂര്‍ണമായും എടുത്തുകളയുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments