നിങ്ങളുടെ ഇഷ്ടക്കുറവും ഇനി ഫെയ്‌സ്ബുക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ലൈക്ക് പോലെ ഡിസ്ലൈക്ക് ബട്ടണും അടുത്തു തന്നെ ഫേസ്ബുക്കില്‍ വരുമെന്നാണ് സൂചനകള്‍. മെസ്സഞ്ചറില്‍ ചില ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ത്തന്നെ ഇഷ്ടക്കുറവിനെ സൂചിപ്പിക്കുന്ന തംബ്സ് ഡൗണ്‍ ഇമോജി ലഭ്യമായിട്ടുണ്ട്. ഇത് ഫേസ്ബുക്കില്‍ ഇമോജി ചേര്‍ക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
മെസ്സഞ്ജറിലെ പരീക്ഷണം ഇപ്പോള്‍ കുറച്ച് ഉപഭോക്താക്കള്‍ക്കുമാത്രമേ ലഭ്യമായിട്ടുള്ളൂ. ഇത് വിജയമെന്ന് കണ്ടാല്‍ തുടക്കത്തില്‍ മെസ്സഞ്ജറില്‍ വ്യാപകമാക്കും തുടര്‍ന്ന് ഫേസ്ബുക്കിലും പരീക്ഷിക്കപ്പെടുമെന്നാണ് ടെക് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എത്ര ലൈക്ക് കിട്ടിയെന്നതുപോലെ എത്ര ഡിസ്ലൈക്ക് കിട്ടിയെന്ന് കണക്കെടുക്കേണ്ട കാലം വിദൂരമല്ലെന്നാണ് ലഭ്യമായ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ലൈക്ക് മാത്രമായിരുന്നുവെങ്കില്‍, കഴിഞ്ഞവര്‍ഷം കുറച്ചുകൂടി വൈകാരികമായ ഇമോജികള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചിരുന്നു. ലൈക്കിന് പുറമെ, ലവ്, ഹാഹ, സാഡ്, ആംഗ്രി തുടങ്ങിയ ഇമോജികളാണ് വന്നത്. ആംഗ്രിയുണ്ടെങ്കിലും നമ്മുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനുവേണ്ടിയാണ് തംബ്സ് ഡൗണ്‍ ഇമോജി കൊണ്ടുവരുന്നത്. ലൈക്കിനെപ്പോലെ, തംബ്സ് ഡൗണിലൂടെ ഇഷ്ടക്കുറവിനെയും പ്രതിഫലിപ്പിക്കാം.. ഇതോടൊപ്പം ലവ്, ലാഫര്‍, ഷോക്ക്, സാഡ്നെസ്, ആംഗര്‍ തുടങ്ങിയ ഇമോജികളും ലഭ്യമാണ്.
Post Your Comments