ടോക്കിയോ : ആധുനിക മിസൈലുകള്‍ ഉപയോഗിച്ച് ജപ്പാനിലെ അമേരിക്കന്‍ സൈനിക താവളം അക്രമിക്കാന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. തറ കൊറിയയുടെ മിസൈൽ പരീക്ഷണം വളരെയേറെ കുപ്രസിദ്ധി നേടിയതാണ്.മിസൈലുകളുടെ പരിശീലന വിക്ഷേപണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആണ്.
കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച പുലര്‍ച്ചെ നാല് ബാലിസ്റ്റിക് മസൈലുകള്‍ പരീക്ഷണ വിക്ഷേപണം നടന്നു കഴിഞ്ഞു എന്നാണ് അറിയുന്നത്. ഈ പരീക്ഷണ വിക്ഷേപണം ജപ്പാനിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അധിനിവേശ സൈനിക കേന്ദ്രം അക്രമിക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.നിരവധി അമേരിക്കൻ സൈനീക താവളങ്ങൾ ജപ്പാനുമായുള്ള പ്രത്യേക സഖ്യം മൂലം ജപ്പാനിൽ ഉണ്ട്.
മിസൈലിന്റെ സാന്നിദ്ധ്യം തങ്ങൾ തിരിച്ചറിഞ്ഞെന്നു അമേരിക്കൻ സൈനീക വൃത്തങ്ങൾ പറയുന്നു. ഉത്തര കൊറിയ അമേരിക്കയ്ക്ക് ഒരു ഭീഷണി അല്ലെന്നും അമേരിക്ക കൂട്ടിച്ചേർത്തു. എന്നാൽ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ആശങ്കയിലാണ്. ഉത്തര കൊറിയ തങ്ങൾക്കു ഒരു ഭീഷണിയാണെന്നാണ് അദ്ദേഹം പറയുന്നത്.സംഭവത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും അപലപിച്ചു.ഉത്തര കൊറിയയുടെ ഇത്തരം ഭീഷണിയുയര്‍ത്തുന്ന മിസൈൽ പരീക്ഷണ നടപടിയെ യു.എന്‍ തലവന്‍ അന്റോണിയോ ഗുട്ടേരസും അപലപിച്ചു.
Post Your Comments