![](/wp-content/uploads/2017/03/KADAKA.jpg)
തിരുവനന്തപുരം : ടൂറിസം വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വിരുദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. കമലേശ്വരം സ്വദേശി ഹുസൈനിനെയാണ് തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലില്‍ നിന്നും പിടികൂടിയത്. ഇത്തരത്തില്‍ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരെങ്കിലും തട്ടിപ്പിന് മുതിരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പോലീസ് അധികാരികളെ അറിയിക്കണമെന്നും ടൂറിസം, ദേവസ്വം, സഹകരണം എന്നീ വകുപ്പുകളില്‍ നിയമനത്തിനായി സുതാര്യവും നിയമാനുസൃതവുമായ നടപടികളേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളൂ എന്നും അറിയിക്കുന്നു. വ്യാജ വാഗ്ദാനങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പാലിക്കുക.
Post Your Comments