മുംബൈ: ഇന്ത്യന്‍ മാധ്യമരംഗത്തെ വന്‍ഗ്രൂപ്പായ എന്‍ഡി ടിവിയ്‌ക്കെതിരേ സാമ്പത്തിക തട്ടിപ്പിനും വിദേശവിനിമയ ചട്ടം ലംഘിച്ചതിനും റിസര്‍വ് ബാങ്കിന്റെ നടപടി. വിദേശ വിനിമയ ചട്ടം ലംഘിച്ച് 2030 കോടി രൂപയുടെ ഇടപാട് നടത്തിയ കേസിലാണ് റിസര്‍വ് ബാങ്ക് മാധ്യമഗ്രൂപ്പിന് വന്‍ പിഴ ചുമത്തിയത്.
വിദേശവിനിമയ ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്‍ഡി ടിവിക്ക് 2015 -ല്‍ നോട്ടീസ് അയിച്ചിരുന്നു. 2007 -10 കാലഘട്ടത്തില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടി(ഫെമ)ലെ വ്യവസ്ഥകള്‍ ലംഘിച്ച് 2030 കോടി രൂപ വിനിമയം നടത്തിയതിനാണ് നടപടി എടുത്തത്. എന്‍ഡിടിവിയുടെ യുകെയിലെ സബ്‌സിഡിയറി കമ്പനിയായ എന്‍ഡിടിവി നെറ്റ്‌വര്‍ക്‌സ് പിഎല്‍സി വഴി വിദേശ ഫണ്ട് സ്വരൂപിക്കുന്നതിന് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി), ചട്ടപ്രകാരം അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ കമ്പനിയുടെ മറ്റ് വിദേശ സബ്‌സിഡയറി കമ്പനികളായ മൗറീഷ്യസ് മീഡിയ, വേള്‍ഡ്‌വൈഡ് മൗറീഷ്യസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വഴി 2030 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ തുകയ്ക്കുള്ള പണം കടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കണ്ടെത്തല്‍. ഇടപാടിന് പിന്നില്‍ വലിയ രീതിയില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇഡിയും റിസര്‍വ് ബാങ്കും കണ്ടെത്തി.
പിഴയടയ്ക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസിനെതിരെ എന്‍ഡി ടിവി റിസര്‍വ് ബാങ്കിനെ സമീപിക്കുകയായിരുന്നു. പിഴയീടാക്കാനുള്ള നടപടിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കണമെങ്കില്‍ വെട്ടിപ്പ് നടത്തിയ തുകയ്ക്ക് തുല്യമായ സംഖ്യ കോടതിയില്‍ കമ്പനി കെട്ടിവയ്‌ക്കേണ്ടിവരും.
ഇന്ത്യയില്‍ ഏറ്റവും അധികം പ്രേക്ഷകരുള്ള ചാനലുകളിലൊന്നായ എന്‍ഡിടിവി രാഷ്ട്രീയക്കാര്‍ക്കിടയിലും സര്‍ക്കാരിലും സ്വാധീനമുള്ള മാധ്യമസ്ഥാപനമാണ്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശ പണ വിനിമയ ചട്ടത്തില്‍ കൊണ്ടുവന്ന ഇളവുകള്‍ മുതലെടുത്ത് എന്‍ഡി ടിവി അടക്കമുള്ള വന്‍ കമ്പനികള്‍ വമ്പന്‍ തട്ടിപ്പാണ് നടത്തിയത്. സമാനമായ നിരവധികേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റും റിസര്‍വ് ബാങ്കും നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments