IndiaNews

എസ്.ബി.ഐ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുന്നു

ഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുകയുടെ പരിധി ഉയര്‍ത്തുവാന്‍ നിശ്ചയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തിൽ വരും. പുതിയ തീരുമാനം പെന്‍ഷകാരും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ള മുപ്പത്തിയൊന്ന് കോടി നിക്ഷേപകരെ ബാധിക്കുമെന്നാണ് കരുതുന്നത്.

അയ്യായിരം രൂപയാണ് ആറ് മെട്രോ നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ മിനിമം ബാലന്‍സ് തുകയായി നിശ്ചയിച്ചിട്ടുള്ളത്. ബാങ്ക് ലയനം നടപ്പിലാക്കുന്നതോടെ മറ്റ് ഉപ ബാങ്കുകളിലുള്ളവരും ഇത് പാലിക്കേണ്ടതായി വരും. കഴിഞ്ഞ ദിവസം അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിറുത്താത്തവര്‍ക്ക് 20 രൂപ മുതല്‍ 100 രൂപ വരെ പിഴയും സേവന നികുതിയും എസ്ബിഐ ചുമത്തിയിരുന്നു.

എസ്ബിഐയില്‍ പ്രവര്‍ത്തിക്കുന്ന മുപ്പത്തിയൊന്ന് കോടി അക്കൗണ്ടുകള്‍ മിനിമം ബാലന്‍സായി 500 രൂപയും ചെക്ക് ബുക്ക് സംവിധാനമുള്ളവര്‍ 1000 രൂപയുമാണ് നിലനിറുത്തുന്നത്. എസ്ബിഐ അവരുടെ പ്രദേശിക മേഖലകള്‍ തരം തിരിച്ചാണ് മിനിമം ബാലന്‍സ് തുക നിശ്ചയിക്കുന്നത്. ഇത് ഈ സാമ്പത്തിക വര്‍ഷം ആദ്യം നടപ്പിലാക്കപ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button