മുംബൈ: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻഎസ് വിരാട് ഇന്ന് ഡീക്കമ്മീഷൻ ചെയ്യും. നിലവിൽ ആവി എൻജിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്. 227 മീറ്റർ നീളമുള്ള പടക്കപ്പലിൽ 1500 ലേറെ പേരെ താമസിപ്പിക്കാൻ സൗകര്യമുണ്ട്. സീ ഹാരിയർ പോർവിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്.
1959 നവംബർ 18ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് വിരാട് കമ്മിഷൻ ചെയ്തത്. പിന്നീട് 1986 ഏപ്രിലിൽ ഇന്ത്യ ഈ കപ്പൽ വാങ്ങി എഎൻഎസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്ക് കമ്മീഷൻ ചെയ്യുകയായിരുന്നു.
Post Your Comments