കൊച്ചി : ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളെ പ്രേമിച്ചതിന് യുവാവിനെ ഇല്ലാത്ത മോഷണക്കേസില്‍ പിടികൂടി മേലാസകലം മര്‍ദ്ധിച്ച് വിഷം കൊടുത്തുകൊന്ന പോലീസിന്റെ ക്രൂരതക്കെതിരെ സഹോദരന്‍ നിരാഹാര സമരത്തില്‍. വെള്ളം മാത്രം കുടിച്ച് കോണ്‍ക്രീറ്റ് സ്ലാബിന് മുകളില്‍ കിടക്കുന്ന ഈ സഹോദരന്റെ നിരാഹാരം 417 ദിവസം പിന്നിട്ടു. പോലീസ് വിഷം കൊടുത്തുകൊന്നു എന്ന് അധികാരികള്‍ സമ്മതിക്കുകയും 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പക്ഷെ ആ തുക ഇവര്‍ക്ക് കിട്ടിയില്ല.
2013 ല്‍ നടന്ന ഒരു മൊബൈല്‍ മോഷണക്കേസില്‍ പ്രതിയെന്നു പറഞ്ഞ് 2014 മെയ് മാസം രാത്രി 11 മണിക്കാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജേഷിനെ പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് അടുത്ത ദിവസം ശ്രീജിത്തറിയുന്നത് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ സഹോദരന്‍ മെഡിക്കല്‍ കോളേജിലാണെന്നാണ്. സഹോദരന്റെ ജീവന്‍ രക്ഷിക്കാനെന്ന് പറഞ്ഞ് തന്റെ മുന്നില്‍ വച്ച് പോലീസുകാര്‍ ട്യൂബിലൂടെ നല്‍കിയ ദ്രാവകം വിഷമായിരുന്നെന്ന് പിന്നീടാണ് ശ്രീജിത്ത് മനസ്സിലാക്കിയത്. മനുഷ്യാവകാശ കമ്മീഷനും, പോലീസ് കംപ്ലയിന്റ് അതോറിറ്റിയും ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയിട്ടും വ്യക്തമായ ഒരന്വേഷണത്തിനായി ഇന്നുവരെ ഒരു നടപടിയുമായിയിട്ടില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തെ ഇന്നും ചിലര്‍ വേട്ടയാടി കൊണ്ടേയിരിക്കുന്നു. അധ്യാപികയായ ഗീത തോട്ടം ഈ വിഷയത്തില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുകയാണ്.
ഗീത തോട്ടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം.
Post Your Comments