
ന്യൂഡല്‍ഹി: ഡല്‍ഹിയെ ലണ്ടന്‍ നഗരം പോലെ ലോകോത്തരമാക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വാഗ്ദാനം. അതിനായി ജനങ്ങള്‍ ചെയ്യേണ്ടത് ഒറ്റക്കാര്യം മാത്രം- വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയെ വോട്ടു ചെയ്തു വിജയിപ്പിക്കുക. പാര്‍ട്ടി ജയിച്ചാല്‍ ഡല്‍ഹി, ലണ്ടനായി മാറ്റുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കി കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പണത്തിന്റെ ആവശ്യമില്ല. പൊതുജനങ്ങള്‍ തങ്ങളെ സഹായിക്കും. എഎപിക്ക് വോട്ടു ചെയ്യാന്‍ ഓരോരുത്തരും നൂറുപേരോട് പറയുക. ആ വിധത്തിലുള്ള സഹായമാണ് തങ്ങള്‍ ജനങ്ങളില്‍ നിന്ന് തേടുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു
Post Your Comments