KeralaNews

പെണ്ണുങ്ങളുടെ ന്യൂസ് ഫോട്ടോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വരുന്നവരോട് പോയ് പണി നോക്ക് പട്ടികളേ .. യുവസാഹിത്യകാരിയുടെ പോസ്റ്റ് വൈറല്‍

സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇതിനിടയില്‍ യുവസാഹിത്യകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. സാഹിത്യകാരിയും മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററുമായ തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. മകളും അമ്മയും തമ്മിലുള്ള സംഭാഷണമാണ് തനൂജ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പെണ്‍കുട്ടികള്‍ വഞ്ചിക്കപ്പെട്ട് അവരുടെ നഗ്‌ന വീഡിയോയും ചിത്രങ്ങളും പുറത്താകുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്യുന്നതിനെ ധീരയായി ചോദ്യം ചെയ്യുകയാണ് മകള്‍. എല്ലാവര്‍ക്കും ഒരേ ലൈംഗികാവയവങ്ങളോടു കൂടിയ ശരീരമല്ലേ ഉള്ളത്. അവന്റെ ഒക്കെ വീട്ടിലെ പെണ്ണുങ്ങള്‍ക്കും ഇതൊക്കെയല്ലേ ഉള്ളത്? പിന്നെ ഈ നഗ്‌നഫോട്ടോ എന്നു പറയുമ്പോള്‍ സ്ത്രീകള്‍ എന്തിനാ ഇത്ര പേടിക്കുന്നത്!” സംഭാഷണത്തിലെ മകള്‍ അമ്മയോട് ചോദിക്കുന്നു. ഇത്തരം ധീരതയോടെ വേണം പെണ്‍മക്കള്‍ വളരാന്‍ എന്നു പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
ഫേസ്ബുക്കില്‍ ശ്രദ്ധ നേടുന്ന പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

shortlink

Post Your Comments


Back to top button