ന്യൂഡല്‍ഹി : വാഷിംഗ്ടണിലെ വെടിവയ്പ്പില്‍ പരിക്കേറ്റ സിഖ് യുവാവിന്റെ ആരോഗ്യനില സംബന്ധിച്ചുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രംഗത്ത്.
അപകടനില തരണം ചെയ്തതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. പഞ്ചാബി സ്വദേശി ദീപ് റായിക്കാണ് വെടിയേറ്റത്. ഇയാള്‍ കെന്റിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ദീപ് റായിയുടെ പിതാവ് സര്‍ദാര്‍ ഹര്‍പാല്‍ സിംഗുമായി ഫോണില്‍സംസാരിച്ചപ്പോള്‍ പറഞ്ഞതായി സുഷമ അറിയിച്ചു. ദീപ് കാര്‍ പരിശോധിക്കുമ്പോള്‍ വാഹനത്തിന് അരികിലേയ്ക്ക് വന്ന അജ്ഞാതന്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ നിറയൊഴിക്കുകയുമായിരുന്നു. മുഖംമൂടി ധരിച്ച ആറടിയോളം ഉയരമുള്ള വെള്ളക്കാരനായിരുന്നു അക്രമി
Post Your Comments