ദോഹ: അവധിക്കാലത്ത് തൊഴിലാളികളെ പിരിച്ചു വിടരുതെന്ന് ഖത്തർ മന്ത്രാലയം.അതുപോലെ തന്നെ അവധിക്കാലത്ത് മറ്റൊരു കമ്പനിയുടെ കീഴിൽ ജോലി ചെയ്യുകയോ പുതിയ താമസാനുമതി തേടുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും മന്ത്രാലയം നിർദ്ദേശിച്ചു.പുതിയ തൊഴിൽ നിയമത്തിലെ 84-ആം അനുശാസന പ്രകാരമാണ് ഈ നിർദ്ദേശം.തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇത് വ്യക്തമാക്കിയത്.
ഈ നിയമ പ്രകാരം തൊഴിലാളി അവധിക്കാലത്ത് മറ്റൊരു കമ്പനിയിൽ ജോലി ചെയ്‌താൽ ആ തൊഴിലാളിയുടെ അവധിക്കാല വേതനം നിഷേധിക്കാനും അവധിക്കാല ആനുകൂല്യങ്ങള്‍ മുന്‍കൂര്‍ നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാനുള്ള അവകാശവും ഈ നിയമം മൂലം തൊഴിലുടമയ്ക്കു ലഭിക്കുന്നു. എന്നാല്‍ പുതിയ തൊഴിൽ നിയമം മൂലം അവധിക്കാല പിരിച്ചുവിടലില്‍ നിന്നു തൊഴിലാളിക്കു പരിരക്ഷ നല്‍കുന്നുമുണ്ട്. പുതിയ തൊഴില്‍ നിയമത്തിലെ 85-ആം അനുശാസന പ്രകാരം അവധിക്കാലത്തു പിരിച്ചുവിടുന്നതുമാത്രമല്ല, പിരിച്ചുവിടല്‍ നോട്ടീസ് നല്‍കുന്നതില്‍ നിന്നും ഈ അനുച്‌ഛേദം തൊഴിലുടമകളെ വിലക്കുന്നു.
Post Your Comments