തിരുവനന്തപുരം:എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും.നിലവിൽ ലോട്ടറി ക്ഷേമ നിധി ചെയർമാനായ അദ്ദേഹം ഉടൻ തന്നെ ചുമതലയേൽക്കുമെന്നാണ് സൂചന.ഇപ്പോൾ എം ശിവശങ്കരനാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം വഹിക്കുന്നത്.ഐ ടി സെക്രട്ടറി കൂടിയാണ് അദ്ദേഹം.
ഒപ്പം നളിനി നെറ്റോയും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു . എന്നാൽ ചീഫ് സെക്രട്ടറി എസ എം വിജയാനന്ദ് ഈ മാസം വിരമിക്കുന്നതോടെ നളിനി നെറ്റോ ആ സ്ഥാനത്തേക്ക് ചാർജ് എടുക്കും. കഴിഞ്ഞ ഒൻപതു മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും ഉയർന്നു കഴിഞ്ഞു. തുടർന്നാണ് എം വി ജയരാജനെ സെക്രട്ടറിയാകാൻ ധാരണയായത്.
Post Your Comments