
മലപ്പുറം: സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു ചലചിത്രതാരം മഞ്ജുവാര്യര്‍. മലപ്പുറം തിരൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മഞ്ജുവാര്യര്‍ തന്റെ നിലപാട് വ്യക്കമാക്കിയത്.
തന്റെ അടുത്ത കൂട്ടുകാരിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ലെന്നു മഞ്ജു പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും പ്രതിഫലിക്കുന്നതെന്നു മഞ്ജു വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേര്‍ക്ക് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചും അവര്‍ വെളിപ്പെടുത്തി. മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ആമി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും മഞ്ജു വാര്യര്‍ മനസ് തുറന്നു.
Post Your Comments