കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് പുലിയെ പിടികൂടിയത്. എട്ടു മണിക്കൂര്‍ നേരമാണ് കണ്ണൂര്‍ നഗരത്തെ പുലി ഭീതിയിലാഴ്ത്തിയത്. സിറ്റി റോഡിലെ തായത്തെരു റെയില്‍വേ ഗേറ്റിന് സമീപത്താണ് പുലിയെ വൈകുന്നേരം മൂന്നുമണിയോടെ കണ്ടത്.
മൂന്നുപേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പ്രദേശത്ത് ജനങ്ങള്‍ തിങ്ങിക്കൂടിയതിനെതുടര്ന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
Post Your Comments