KeralaNews

ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

കണ്ണൂരില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിയുടെ പീഡനത്തെ തുടര്‍ന്ന് പ്രസവിച്ച പതിനാറുകാരി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്. സഭയ്ക്കും വൈദിക സമൂഹത്തിനും നാണക്കേടുണ്ടാകുമെന്നു ചിലര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സംഭവം മറച്ചുവച്ചതെന്നു പെണ്‍കുട്ടി പറഞ്ഞു. തന്റെ സഹോദരനോടൊപ്പം പള്ളിയില്‍ എത്തിയപ്പോഴാണ് ആദ്യം ഉപദ്രവിക്കപ്പെട്ടത്. മഴയായതിനാല്‍ സഹോദരന്‍ ആദ്യം പോയി. മഴ ശമിക്കാന്‍ പള്ളിയില്‍ നിന്ന തന്നെ കമ്പ്യൂട്ടര്‍ ശരിയാക്കാനെന്ന വ്യാജേന ഫാദര്‍ റോബിന്‍ വടക്കുംചേരി അദ്ദേഹത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വേദനയെ തുടര്‍ന്ന് കൂത്തുപറമ്പിലെ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു പ്രസവം. കുഞ്ഞിനെ കാണിച്ചു തന്നിരുന്നു. തത്കാലം കുഞ്ഞിനെ വേറൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്നു ഉറപ്പുനല്‍കിയതിനുശേഷമാണ് കൈമാറിയത്. പതിനഞ്ച് ദിവസം കഴിഞ്ഞു സ്‌കൂളില്‍ മോഡല്‍ പരീക്ഷക്ക് പോയി. സംഭവത്തെ കുറിച്ച് പുറത്താരോടും പറഞ്ഞില്ല. മറ്റാരോ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തിയത്. തന്നെ ഉപദ്രവിച്ച വൈദികനെതിരേ അതിരൂപതാ തലത്തില്‍ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു.

shortlink

Post Your Comments


Back to top button