
കോഴിക്കോട്: ഇ.കെ. നായനാര്‍ സ്വര്‍ണ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അഞ്ച് വര്‍ഷത്തിന് ശേഷം പുനരാരംഭിക്കുന്നു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ.കെ. നായര്‍ മെമ്മോറിയല്‍ ട്രസ്റ്റും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ് ടൂര്‍ണമെന്റ് പുനഃസംഘടിപ്പിക്കുന്നത്.
നാല് വിദേശ ടീമുകള്‍ ഉള്‍പ്പെടെ എട്ട് ടീമുകളെ ഉള്‍പ്പെടുത്തി മേയ് മൂന്ന് മുതല്‍ 20 വരെ കോര്‍പറേഷന്‍ ഇ.എം.എസ് ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. വൈകുന്നേരം 6.10ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
ടീമുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും കേരള ഇലവനെ കൂടാതെ ബംഗാള്‍, ഗോവ, മഹാരാഷ്ട്ര, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മൂന്ന് ടീമുകള്‍ എന്നിവയെ ഉള്‍പ്പെടുത്തും. ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ചൈന, ദക്ഷിണാഫ്രിക്ക, ജപ്പാന്‍, കൊറിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നായി നാല് ടീമുകളെ പങ്കെടുപ്പിക്കാനാണ് ശ്രമം.
Post Your Comments