KeralaNews

മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകള്‍ക്കായി സൈബര്‍ സെല്‍ പരിശോധന തുടങ്ങുമോ? വാര്‍ത്തയിലെ യാഥാര്‍ഥ്യം എന്ത്

കൊച്ചി: മൈബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുന്നവരെയും പ്രചരിപ്പിക്കുന്നവരെയും അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിക്കുന്നവരെപ്പോലും സൈബര്‍ സെല്‍ കുടുക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്തെങ്കിലും സത്യമുണ്ടോയെന്നാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയപ്പോള്‍ മുതല്‍ പലരും സംശയിക്കുന്നത്. വാഹന പരിശോധന നടത്തുന്നതുപോലെ ആളുകളെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഫോണ്‍ വാങ്ങി പരിശോധന നടത്തുമെന്നായിരുന്നു പ്രചാരണം. വാട്‌സ്ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുുന്നു പ്രചാരണം. ആദ്യഘട്ടമായി കൊച്ചിയില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്നായിരുന്നു വാര്‍ത്ത.

അതേസമയം, പ്രചരിക്കുന്നത് വ്യാജവാര്‍ത്തകളാണ് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി.ദിനേശ് വ്യക്തമാക്കി. ഇത്തരമൊരു നീക്കം ഇല്ലെന്നും ഇത്തരത്തിലൊരു പരിശോധന പ്രായോഗികമല്ലെന്നും സൈബര്‍ സെല്‍ അധികൃതരും അറിയിച്ചു. ഇത്തരത്തില്‍ ഒരു അറിയിപ്പ് തങ്ങള്‍ ഇറക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമക്കി.

സൈബര്‍സെല്‍ റോഡുകളില്‍ പരിശോധന നടത്തുമെന്നും ഫോണുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടാല്‍ ആദ്യഘട്ടത്തില്‍ താക്കീത് നല്‍കുമെന്നും മൂന്നു ദിവസത്തിനുള്ളില്‍ ദൃശ്യങ്ങള്‍ നീക്കിയില്ലെങ്കില്‍ പിഴ ഈടാക്കുമെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്ത.

shortlink

Post Your Comments


Back to top button