KeralaNewsUncategorized

മദ്യനയം: സര്‍ക്കാരിനെതിരേ കത്തോലിക്കാ മെത്രാന്‍മാര്‍

തിരുവനന്തപുരം: മദ്യനയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മാറ്റം വരുത്തരുതെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി) ആവശ്യപ്പെട്ടു. മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് മെത്രാന്‍മാര്‍ സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

മാര്‍ച്ച് 12ന് പള്ളികളില്‍ വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സര്‍ക്കാരിനെ കെസിബിസി വിമര്‍ശിക്കുന്നത്. നിലവിലെ മദ്യ നയം സര്‍ക്കാര്‍ അട്ടിമറിക്കുമെന്ന ആശങ്കയാണ് സര്‍ക്കലുള്ളത്. കേരളത്തിലെ മദ്യനിരോധനം പരാജയമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കെസിബിസി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയത്തില്‍ ഈ സര്‍ക്കാര്‍ വെള്ളം ചേര്‍തിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ നയമായ പത്ത് ശതമാനം ബവ്‌റീജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ ഓരോ വര്‍ഷവും അടച്ചുപൂട്ടാനുള്ള തീരുമാനം തന്നെ റദ്ദാക്കിയിരിക്കുന്നു. അതിനാല്‍ നിലവിലെ മദ്യനയം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് കെസിബിസി സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ നടപ്പാക്കിയ മദ്യനിരോധനം പരാജയമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്ത് നിന്ന് നടക്കുന്നുണ്ടങ്കിലും മദ്യനിരോധനം വിജയമായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതു നന്മയെ കരുതി നിലവിലെ സ്ഥിതി തുടരണമന്നാണ് കെസിബിസിയുടെ ആവശ്യം.

ബീഹാറിലും ഗുജറാത്തിലും നടപ്പിലാക്കിയ മദ്യനിരോധനം എന്തുകൊണ്ട് കേരളത്തില്‍ നടപ്പാക്കുന്നില്ലെന്നും കെസിബിസി ചോദിക്കുന്നു. മദ്യവര്‍ജ്ജനമെന്നത് ഒരു വ്യക്തി് സ്വമേധയാ എടുക്കേണ്ട നിലപാടാണെന്നും അത് സര്‍ക്കാര്‍ നയമായി അവതരിപ്പിക്കേണ്ടെന്നും കെസിബിസി വ്യക്തമാക്കുന്നു. പാതയേരത്തെ മദ്യശാലകള്‍ നിരോധിച്ചുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്ന കെസിബിസി പ്രഖ്യാപിത മദ്യ നയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റം വലിയ വിനാശത്തിന് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Post Your Comments


Back to top button