NewsIndia

ലൈംഗിക സംഭാഷണ കോളുകള്‍ സ്ഥിരമായി വരുന്നെന്ന് മുന്‍ മിസ് ഇന്ത്യ

മുംബൈ: ലൈംഗികകാര്യങ്ങള്‍ സംസാരിച്ച് സ്ഥിരമായി ഫോണ്‍ കോളുകള്‍ വരുന്നുവെന്ന് മുന്‍ മിസ് ഇന്ത്യയുടെ പരാതി. കഴിഞ്ഞ ഒരുമാസമായി നിരന്തരമായി അശ്ലീലഫോണ്‍കോളുകള്‍ വരുന്നതായി ചൂണ്ടിക്കാട്ടി മുന്‍ മിസ് ഇന്ത്യ സോനു വാലിയ ആണ് പരാതി നല്‍കിയത്. മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

സ്ഥിരമായി ഒരു നമ്പരില്‍ നിന്ന് കഴിഞ്ഞ ഒരു മാസമായി ലൈംഗിക ചുവയോടെയുള്ള സന്ദേശങ്ങളും മോശം വീഡിയോകളും ലഭിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വിളിക്കുന്നയാളെ താക്കീത് ചെയ്തതോടെ പിന്നീട് വ്യത്യസ്ത നമ്പരുകളില്‍ നിന്ന് കോളുകളും വീഡിയോ സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെന്നാണ് മുന്‍ മിസ് ഇന്ത്യയുടെ പരാതി. സോനുവിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

1985 -ലാണ് സോനു വാലിയ മിസ് ഇന്ത്യ കിരീടമണിഞ്ഞത്. തുടര്‍ന്ന് ഏതാനും സിനിമകളിലും ടിവി പരിപാടികളിലും സോനു അഭിനയിച്ചിരുന്നു. 1986 -ല്‍ ഇറങ്ങിയ ആകര്‍ഷന്‍ എന്ന ചിത്രത്തിലെ സോനുവിന്റെ ചൂടന്‍ ചുംബനരംഗം വലിയ ചര്‍ച്ചയായിരുന്നു.

shortlink

Post Your Comments


Back to top button