NewsIndia

ഭൂമി വാങ്ങി കൂട്ടിയവര്‍ക്ക് തിരിച്ചടി : ഭൂമി അസാധുവാക്കലിനും നീക്കം; രാജ്യത്തെ ഭൂമി ഇടപാടുകളെല്ലാം ഒരു വര്‍ഷത്തേക്ക് അസാധുവാക്കി ഇ-രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കലിന് പുതിയ വഴി തേടിയവര്‍ക്ക് തിരിച്ചടി. പണം വെളുപ്പിക്കാനായി ഒട്ടനവധി ഭൂമി വാങ്ങി കൂട്ടിയവര്‍ക്കാണ് തിരിച്ചടി നേരിട്ടത്. നോട്ടുകള്‍ അസാധുവാക്കിയതിന്റെ വഴിയെ രാജ്യത്തെ ഭൂമി സ്വത്തു വകകളും ഒരു സുപ്രഭാതത്തില്‍ പഴയ നോട്ടു പോലെയാവും. രാജ്യത്തെ എല്ലാ ഭൂസ്വത്തുക്കളും ഒരു വര്‍ഷത്തേക്ക് അസാധുവാക്കി ഇ പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ നടപ്പാക്കുന്നതിനുള്ള ഗൗരവതലത്തിലുള്ള നീക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്നതായാണ് വിവരം.

അധികം വൈകാതെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇ.പി.പി.ബി പ്രോപ്പര്‍ട്ടി ആക്ട് എന്ന പേരിലുള്ള ആക്ട് പ്രഖ്യാപിച്ചാല്‍ പിന്നെ രാജ്യത്തുള്ള എല്ലാ ഭൂമി വകകളും രജിസ്ട്രേഷന്‍ നടത്തേണ്ടി വരും.

രജിസ്ട്രാര്‍ ഓഫീസിലെ പുതിയ ഇ.പി.പി.ബി പ്രോപ്പര്‍ട്ടിയില്‍ രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് തങ്ങളുടെ പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ബന്ധിപ്പിച്ച് പുതിയ പാസ് ബുക്ക് അനുവദിക്കും.
ഈ പാസ് ബുക്ക് ലഭ്യമായവര്‍ക്കെ പിന്നീട് തങ്ങളുടെ ഭൂമി വില്‍ക്കാനും കൈമാറ്റം ചെയ്യാനുമെല്ലാം സാധിക്കൂ. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ പരിധിയിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നികുതിയടച്ച രസീതിയുമായെത്തി ബന്ധപ്പെട്ട ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കിയാലെ പ്രോപ്പര്‍ട്ടി പാസ് ബുക്ക് ലഭിക്കൂ.

ഭൂമി അസാധുവാക്കല്‍ വഴിയുണ്ടാകുന്ന പെട്ടെന്നുള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും വിവാഹം, ചികിത്സ, പഠനാവശ്യാര്‍ത്ഥമുള്ള ലോണ്‍, വീട് നിര്‍മ്മാണം തുടങ്ങിയ വളരെ അടിയന്തരമായ ആവശ്യങ്ങള്‍ക്കായി ഭൂമി കൈമാറ്റം/വില്‍പ്പന എളുപ്പത്തില്‍ സാധ്യമാക്കാനും പ്രത്യേക ഓഫീസറുടെ നേതൃത്വത്തില്‍ ഓരോ സബ് രജിസ്ട്രാര്‍ ഓഫീസിലും എമര്‍ജന്‍സി കൗണ്ടറുമുണ്ടാവും.

എന്തായാലും ഇ പ്രോപ്പര്‍ട്ടി കാര്‍ഡ് ഉള്ളവര്‍ക്കെ ഭാവിയില്‍ ഭൂമി ഉപയോഗിക്കാനും വില്‍ക്കാനും കൈമാറ്റം ചെയ്യാനും സാധിക്കൂ. അപ്രകാരം കാര്‍ഡ്/ പ്രോപ്പര്‍ട്ടി പാസ് ബുക്ക് ലഭ്യമല്ലാത്ത ഭൂമിയെല്ലാം സര്‍ക്കാര്‍ ഭൂമിയാവും. 2018 മാര്‍ച്ചോട് കൂടെ ഈ പ്രോസസ് പൂര്‍ത്തിയാക്കും വിധമാണ് കാര്യങ്ങളുടെ പോക്ക്.
വരവില്‍ കവിഞ്ഞ ഭൂസ്വത്ത്, കുടുംബ വഴിയുള്ള ഭൂമി ദാനം, ബിനാമി ഇടപാടുകള്‍, തട്ടിപ്പു ഭൂമികള്‍, മതിയായ രേഖകളില്ലാത്ത ഭൂമി അടക്കമുള്ളവ ഇ പ്രോപ്പര്‍ട്ടി പാസ് ബുക്ക് മുഖേന കര്‍ശനമായി പരിശോധിക്കാനും നടപടി സ്വീകരിക്കാനും സാധിക്കുമെന്നും അതുവഴി സര്‍ക്കാറിനു സാമ്പത്തിക നേട്ടമുണ്ടാക്കാനും സാധിക്കുമെന്നാണ് കേന്ദ്രത്തിന് പ്രതീക്ഷ. ഭൂമാഫിയയ്ക്കു ഒട്ടും പഴുതുകള്‍ ഉണ്ടാക്കാനാവാത്ത വിധമാണ് നിമയം പ്രാബല്യത്തില്‍ വരികയെന്നും അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button