മോഷണസംഘത്തിന്റെ കൈയ്യിലെ സാധനങ്ങള്‍ കണ്ട് പോലീസ് ഞെട്ടി. ഡല്‍ഹിയിലെ മോഷണസംഘമാണ് പിടിയിലായത്. കുട്ടികള്‍ അടക്കമുള്ള ധക് ധക് എന്ന കൊള്ള സംഘത്തിന്റെ കൈയില്‍ നിന്ന് കോടിക്കണക്കിനു രൂപ വിലവരുന്ന സ്വര്‍ണ്ണവും വജ്രവുമാണ് പോലീസ് കണ്ടെടുത്തത്. ഈ സംഘത്തിന്റെ നേതൃത്വത്തില്‍ 50 ഓളം മോഷണ പരമ്പരകള്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ട്. 75 ല്‍ അധികം പേരാണു സംഘത്തില്‍ ഉള്ളത്.
14 ഡയമണ്ട് മോതിരങ്ങള്‍, മരതകനെക്ലൈയ്സ്, കമ്മല്‍ തുടങ്ങിയവ സംഘത്തിന്റ കൈയില്‍ നിന്നു കണ്ടെടുത്തു. 1 കോടി രൂപയുടെ സ്വര്‍ണ്ണവും ഇവരുടെ കൈവശം ഉണ്ടായിരുന്നു. ട്രാഫിക് സിഗ്‌നല്‍ കാത്തുനില്‍ക്കുന്നവരുടെ കൈയില്‍ നിന്നാണ് ഇവര്‍ പ്രധാനമായും മോഷ്ടിക്കാറുള്ളത്. കാറിലിരിക്കുമ്പോള്‍ യാത്രക്കാരന്റെ ശ്രദ്ധ തെറ്റുന്ന സമയങ്ങളിലാണ് ഇവര്‍ മോഷണം നടത്തുക. ടയര്‍ പഞ്ചറായി എന്നു പറഞ്ഞ് കാര്‍ ഓടിക്കുകയായിരുന്ന വ്യാപാരിയെ പുറത്തിറക്കി അയാളുടെ കാറില്‍ ഉണ്ടായിരുന്ന വജ്രാഭരങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ചു. ഇതുകൂടാതെ സംഘത്തില്‍ ഉള്‍പ്പെട്ട കുട്ടികളെ കൊണ്ട് എന്തെങ്കിലും സഹായം അഭ്യര്‍ത്ഥിപ്പിക്കും. ആളുകള്‍ സഹായിക്കാന്‍ തുനിയുമ്പോള്‍ മുതിര്‍ന്നവര്‍ വണ്ടിയിലെ സാധനങ്ങള്‍ എടുത്തുകൊണ്ട് ഓടും. ഡല്‍ഹി കൂടാതെ പഞ്ചാബിലും സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
Post Your Comments