NewsIndia

ബി.ജെ.പി മുസ്ലീങ്ങളുടെ ശത്രുവല്ല- മൗലാന അമീര്‍ റഷാദി

അസംഗഡ്•ബി.ജെ.പി മുസ്ലിങ്ങളുടെ ശത്രുവല്ലെന്നും കപട മതേതര പാര്‍ട്ടികളെ മുസ്ലീംങ്ങള്‍ പുറത്താക്കണമെന്നും രാഷ്ട്രീയ ഉല്‍മ കൗണ്‍സില്‍ (ആര്‍.യു.സി) മേധാവി മൗലാന അമീര്‍ റഷാദി. ബിജെപി ഞങ്ങളുടെ ശത്രുവല്ല. അതുപോലെ എല്ലാ മതേതര പാര്‍ട്ടികളും ഞങ്ങളുടെ സുഹൃത്തുക്കളുമല്ല. അവകാശങ്ങള്‍ നേടിയെടുക്കാന്‍ തങ്ങളുടെ സഹായിക്കുന്ന പാര്‍ട്ടികളാണ്‌ തങ്ങളുടെ സുഹൃത്തുക്കളെന്നും അസംഗഡിലെ ഒരു മദ്രസയില്‍ സംസാരിക്കവേ റഷാദി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്-എസ്.പി സഖ്യം മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഗൂഡാലോചനയാണ്. ഹിന്ദുക്കളും മുസ്ലിങ്ങളുമല്ല ഭീകരര്‍. ഭരിക്കുന്ന സര്‍ക്കാരുകള്‍ ആണെന്നും റഷാദി പറഞ്ഞു. സര്‍ക്കാരുകള്‍ മുസ്ലീംങ്ങളെയും ഹിന്ദുക്കളെയും അവരുടെ രാഷ്ട്രീയത്തിന് അടിമകളാക്കാന്‍ പാകപ്പെടുത്തിയെടുക്കുകയാണെന്നും മൗലാന അമീര്‍ റഷാദി ആരോപിച്ചു.

2008ലെ ബാട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ആര്‍.യു.സി രൂപീകൃതമായാത്. നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര,ഡല്‍ഹി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ആര്‍.യു.സി മത്സരിച്ചിരുന്നു.

shortlink

Post Your Comments


Back to top button