രുദ്രാപുർ: പോലീസ് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതിയിൽ ഉത്തരാഖണ്ഡിൽ പോലീസ് കസ്റ്റഡിയിലെടുത്ത 16 കാരനായ സിയാവുദിൻ റാസയെയാണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ നാലു ദിവസം മുന്‍പ് കാണാതായതിനെ തുടര്‍ന്നാണ് സിയാവുദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ കഴിഞ്ഞ ദിവസം ലക്നോവിൽ കണ്ടെത്തുകയും ചെയ്തു. പോലീസ് മർദനത്തെ തുടർന്നാണ് സിയാവുദിൻ മരിച്ചതെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിടുകയും, നാലു പോലീസുകാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.
Post Your Comments